ഇന്ത്യ-ബഹ്റൈൻ എയർ ബബ്ൾ കരാർ ഏത് സമയവും; ഗൾഫ് എയർ ഇന്ത്യയിൽനിന്ന് ബുക്കിങ് തുടങ്ങി
text_fieldsമനാമ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാർ ഏതുസമയവും പ്രാബല്യത്തിൽ വരാനിരിക്കേ, ഗൾഫ് എയർ ഇന്ത്യയിൽനിന്ന് ബുക്കിങ് തുടങ്ങി. സെപ്റ്റംബർ എട്ട് മുതലാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ട്രാവൽ ഏജൻസികൾ മുഖേനയും വെബ്സൈറ്റ് വഴിയുമാണ് ബുക്കിങ്.
കേരളത്തിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് സർവീസ്. കോഴിക്കോടുനിന്നുള്ള വിമാനത്തിലേക്ക് മുഴുവൻ സീറ്റും ഇതിനകം തന്നെ ബുക്ക് ചെയ്തുകഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലേക്കും ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് 204 ദിനാറാണ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് 213 ദിനാറും കൊച്ചിയിൽനിന്ന് 180.500 ദിനാറുമാണ് നിരക്ക്. കേരളത്തിന് പുറമേ, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നും ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
എയർ ബബ്ൾ കരാർ ഏതുസമയവും പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യൻ അംബാസഡർ കഴിഞ്ഞ ദിവസവും സൂചിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ ഇതിനായി ദ്രുതഗതിയിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സന്ദർശക വിസ ഉൾപ്പെടെ ബഹ്റൈനിൽ സാധുവായ ഏത് വിസയുള്ളവർക്കും വരാൻ കഴിയുമെന്നതാണ് എയർ ബബ്ൾ കരാറിെൻറ പ്രത്യേകത. വിസയുടെ കാലാവധി കഴിയാറായ നിരവധി പേരാണ് നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെല്ലാം എയർ ബബ്ൾ കരാറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

