സ്വകാര്യ സ്കൂളുകളിൽ ഓഫ്ലൈൻ പഠനത്തിന് മാർഗനിർദേശം
text_fieldsമനാമ: സ്വകാര്യ സ്കൂളുകളിൽ ഓഫ്ലൈൻ പഠനത്തിന് മാർഗനിർദേശമായി. ഗ്രീൻ ലെവലായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തുവന്നത്. സ്കൂളിൽ വരാൻ തൽപരരായ കുട്ടികൾ അഞ്ച് ദിവസവും ക്ലാസിൽ എത്തേണ്ടതുണ്ട്. താൽപര്യമുള്ള കുട്ടികൾക്ക് ഓൺലൈനിൽ പഠനം തുടരാം. വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ ഇടക്കിടെ റാപിഡ് ടെസ്റ്റ് നടത്തുകയും അതിൽ പോസിറ്റിവ് ആയാൽ പി.സി.ആർ ടെസ്റ്റ് നടത്തുകയും വേണം. പോസിറ്റിവ് ആണെങ്കിൽ ക്വാറന്റീനിൽ കഴിയണം. റാപിഡ് ടെസ്റ്റ് റിസൽട്ട് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കൈമാറണം.
ലക്ഷണങ്ങളുണ്ടായിട്ടും റാപിഡ് ടെസ്റ്റ് നടത്താൻ രക്ഷിതാവ് അനുമതി നൽകിയില്ലെങ്കിൽ കുട്ടിയെ രക്ഷിതാവിനോടൊപ്പം വീട്ടിലേക്ക് അയക്കേണ്ടതും റാപിഡ് ടെസ്റ്റിന് പ്രേരിപ്പിക്കേണ്ടതുമാണ്. ടെസ്റ്റ് റിസൽട്ട് സ്കൂളിൽ എത്തിക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്. സമ്പർക്കത്തിലുള്ളവർക്ക് ക്വാറന്റീൻ ഇല്ലാത്തതിനാൽ വിദ്യാർഥികൾക്കും അത് ബാധകമായിരിക്കില്ല. സ്കൂളിലേക്ക് വരുന്ന സമയത്ത് വിദ്യാർഥികളെ തെർമൽ ചെക്കപ്പിന് വിധേയമാക്കണം. ഏഴാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ സദാസമയവും മാസ്ക് ധരിക്കേണ്ടതാണ്. എന്നാൽ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് ഇതിൽ ഇളവുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

