Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.എസ്​. ഉണ്ണികൃഷ്​ണൻ:...

ഒ.എസ്​. ഉണ്ണികൃഷ്​ണൻ: ജീവിത പ്രതിസന്​ധികളെ ഗാനരചനയിലൂടെ അതിജീവിച്ച പ്രതിഭ

text_fields
bookmark_border
ഒ.എസ്​. ഉണ്ണികൃഷ്​ണൻ: ജീവിത പ്രതിസന്​ധികളെ ഗാനരചനയിലൂടെ അതിജീവിച്ച പ്രതിഭ
cancel

മനാമ: ‘ഒര​ു അധ്യാപകനാകണം എന്നതായിരുന്നു എ​​​െൻറ ആഗ്രഹം. എന്നാൽ എൽ.​െഎ.സി ഏജൻറ്​ ആകാനായിരുന്നു വിധി. അതിൽ തെല്ലും വിഷമമില്ല. കാരണം കവിയും ഗാനരചയിയിതാവും ആകാൻ ഭാഗ്യം ലഭിച്ചതിനാൽ ആ പാതയിലൂടെയുള്ള യാത്രയിൽ ഏറെ ആഹ്ലാദവും അനുഭവങ്ങളും ലഭിക്കുന്നുണ്ട്​. ‘ലസാഗു എന്ന സിനിമയിലൂടെ മികച്ച ഗാനരചനക്കുള്ള 2014 ലെ സംസ്ഥാന ഗവൺമ​​െൻറി​​​െൻറ അവാർഡ്​ നേടുകയും നിരവധി മികച്ച സിനിമ ഗാനരചന നിർവഹിക്കുകയും ചെയ്​ത ഒ.എസ്​.ഉണ്ണികൃഷ്​ണൻ പറയുന്നു. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. ഉണ്ണികൃഷ്​ണൻ ചെങ്ങന്നൂരിനടുത്തുള്ള മുണ്ടൻകാവ്​ സ്വദേശിയാണ്​.
ചെങ്ങന്നൂർ ക്രിസ്​ത്യൻ കോളജിൽ നിന്ന്​ ബിരുദവും കാലിക്കറ്റ്​ സർവകലാശാല വിദൂര പഠനകേന്ദ്രത്തിൽ നിന്ന്​ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷമാണ്​ എൽ.​െഎ.സി ഏജൻറായി പ്രവർത്തനം ആരംഭിച്ചത്​. കർഷകനായ പിതാവി​​​െൻറ സാമ്പത്തിക പ്രശ്​നങ്ങൾ കുടുംബത്തെ തളർത്തിയപ്പോഴാണ്​ ഉണ്ണികൃഷ്​ണൻ കുടുംബഭാരം ഏറ്റെടുക്കുന്നത്​. ഇതിനിടയിൽ സരസ്വതി വൈദിക ഗുരുകുലത്തി​​​െൻറ സംസ്​കൃത വേദപഠനവും പൂർത്തിയാക്കി. പടയണിയുടെയും അയ്യപ്പഭക്തിയുടെയും സ്​പർശം ഉള്ളിലുള്ളതിനാൽ വളരെ ചെറുപ്പത്തിലെ ഗാനരചന തുടങ്ങി. നൂറോളം ഗാനങ്ങൾ എഴുതി. അവയിൽ പലതും ആൽബങ്ങളായി ആളുകളുടെ ഇഷ്​ടഗാനങ്ങൾ ആയപ്പോഴാണ്​ 2000 ൽ നന്ദൻ സംവിധാനം ചെയ്​ത ‘അവൻ’ എന്ന സിനിമയിൽ ഗാനങ്ങൾ എഴുതാൻ അവസരമുണ്ടായത്​. ‘പോയി മറ​ഞ്ഞോ പൂനിലാവെ’ എന്ന ഗാനം പണ്ഡിറ്റ്​ രമേശ്​നാരായൻ സംഗീതം നൽകി ആലപിക്കുകയും ‘നീ മറയാതെ നിൽപ്പൂ’ എന്ന ഗാനം അനിൽ ഗോപാലൻ സംഗീതം നൽകുകയും ചെയ്​തു. മലപ്പുറം ചെമ്പരശേരി യു.പി.എസ്​ നിർമ്മിച്ച ‘ലസാഗു’വിന്​ ​േവണ്ടി എഴുതിയ ഗാനമാണ്​ അവാർഡ്​ നേടിയത്​. സിനിമക്ക്​ വേണ്ടി എഴുതിയത്​ അംഗീകാരം നൽകുകയും അവാർഡ്​ ലഭിച്ചത്​ കൂടുതൽ അനുമോദനങ്ങൾ ലഭിക്കാൻ കാരണമായതായ​ും ഉണ്ണികൃഷ്​ണൻ പറയുന്നു. ഇപ്പോൾ ഗൃഹലക്ഷ്​മി പ്രൊഡക്ഷൻസി​​​െൻറ ബാനറിൽ ഗോപിസുന്ദർ സംഗീതം നൽകുന്ന സിനിമക്കാണ്​ ഗാനരചന നിർവഹിക്കുന്നത്​. കൂടുതൽ അവസരങ്ങൾ എത്തുന്നതിൽ സന്തോഷമുണ്ട്​. പി.ഭാസ്​ക്കരനും പൂവച്ചൽ ഖാദറും റഫീക്ക്​ അഹമ്മദുമാണ്​ ഏറ്റവും ഇഷ്​ടപ്പെട്ട ഗാനരചയിതാക്കൾ. ഇപ്പോൾ വർത്തമാനങ്ങൾ പോലെ ​ പാ​െട്ടഴുത്തും മാറിപ്പോയിരിക്കുന്നു എന്നതാണ്​ സത്യം. അതിന്​ ഗാനരചയിതാക്കൾ നിർബന്​ധിക്കപ്പെടുകയാണ്​. എഴുത്തിന്​ അക്ഷരംതന്നെ വേണ്ടാത്ത കാലമായിരിക്കുന്നു. എന്ത്​ എഴുതിയാലും പാട്ടായി മുദ്ര കുത്തപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്​. അതിൽ നിന്ന്​ മാറി നടക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലും ഉണ്ട്​ എന്നത്​ ആഹ്ലാദം നൽകുന്നതാണ്​.
മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുന്ന ഉണ്ണികൃഷ്​ണ​​​െൻറ സ്വപ്​നം, ജനങ്ങൾ എന്നും ഇഷ്​ടപ്പെടുന്ന കൂടുതൽ നല്ല ഗാനങ്ങൾ രചിക്കുക എന്നതാണ്​. കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷൻ നാളെ രാവിലെ നടത്തുന്ന എഴുത്തിനിരുത്തലിന്​ ഉണ്ണികൃഷ്​ണൻ നേതൃത്വം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuestBahrain News
News Summary - Guest, Bahrain news
Next Story