ഗുദേബിയ കൂട്ടം ഈസ്റ്റർ, ഈദ്, വിഷു ആഘോഷിച്ചു
text_fieldsഗുദേബിയ കൂട്ടം അന്തലൂസ് ഗാർഡനിൽ മതസൗഹാർദ വേദി ആഘോഷം
മനാമ: ഈസ്റ്റർ, ഈദ്, വിഷു പ്രമാണിച്ച് ഗുദേബിയ കൂട്ടം അന്തലൂസ് ഗാർഡനിൽ മതസൗഹാർദ വേദി സംഘടിപ്പിച്ചു.
ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഷമീന മഹ്റിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സാമൂഹികരംഗത്തു അറിയപ്പെടുന്ന സായിദ് ഹനീഫ, മകൻ മുഹമ്മദ് യൂസഫ്, ജർമൻ സാമൂഹിക പ്രവർത്തകനായ കൈൻ മത്തെ, മാധ്യമപ്രവർത്തകൻ ഇ.വി രാജീവൻ, ലൈഫ് ഓഫ് കെയറിങ് പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. അറുന്നൂറോളം പേർക്ക് പായസം വിതരണം ചെയ്തു.
കുട്ടികൾക്കുവേണ്ടി പ്രത്യേകം എന്റർടെയിൻമെന്റ് പ്രോഗ്രാമും ഉണ്ടായിരുന്നു.
ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്ദീൻ നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് മെംബർ മുജീബ് റഹ്മാൻ, റോജി ജോൺ, അനുപ്രിയ ശ്രീജിത്ത് ഗുദേബിയ കൂട്ടം കോഓഡിനേഷൻ ടീം എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.

