Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.എസ്.എസ് പായസ...

ജി.എസ്.എസ് പായസ മത്സരവും, പായസ മേളയും സംഘടിപ്പിച്ചു

text_fields
bookmark_border
ജി.എസ്.എസ് പായസ മത്സരവും, പായസ മേളയും  സംഘടിപ്പിച്ചു
cancel
camera_alt

ഗുരുദേവ സോഷ്യൽ സൊസൈറ്റി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പായസമത്സരത്തിൽ നിന്ന്

മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘ലയം പൊന്നോണം 2026’ൻറെ ഭാഗമായി പായസം മത്സരവും പായസം മേളയും സംഘടിപ്പിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. മികച്ച മത്സരം കാഴ്ചവച്ച തങ്ക കുമാർ, വിജിത്ത് രാജ്, ശ്രീജ സനീഷ് എന്നിവർക്ക് പായസമത്സരം വിധികർത്താക്കളായി എത്തിച്ചേർന്ന ലുലു ഇൻറർനാഷണൽ ചീഫ് ഷെഫ് സുരേഷ് നായർ, ബഹ്റൈനിൽ വിവിധ പാചക മത്സരങ്ങളിൽ വിജയിയായിരുന്ന പേസ്ട്രി ഷെഫ് സിജി ബിനു എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.

കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ലേഡീസ് വിംഗ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും, കൾച്ചറൽ സെക്രട്ടറി വിദ്യ രാജേഷ് നന്ദിയും രേഖപ്പെടുത്തി.

ഓണം പായസം മത്സരം ജനറൽ കൺവീനർ ദീപ്തി വിനോദ് അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ, അത്തപ്പൂക്കളം മത്സരവും, കുട്ടികളുടെയും മുതിർന്നവരുടെയും തിരുവാതിരയും തുടർന്ന് സെപ്റ്റംബർ നാലിന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‎

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payasamFoods
News Summary - GSS Organises Payasam Competition and Payasam Fest
Next Story