പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ
മനാമ: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾക്കെതിരെയും എം.പി ഓഫിസിനെതിരെ എസ്.എഫ്.ഐ നടത്തിയ അതിക്രമങ്ങൾക്കെതിരെയും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കോൺഗ്രസിന്റെ സമുന്നതനായ നേതാവ് രാഹുൽ ഗാന്ധിയെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ വേട്ടയാടുമ്പോൾ, കേരളത്തിൽ സർക്കാറിന്റെ അഴിമതികൾക്കെതിരെ ഉയർന്നുവരുന്ന ജനരോഷത്തെ മറയ്ക്കാൻ ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകളെ ഉപയോഗിച്ച് പിണറായി സർക്കാർ കോൺഗ്രസിനെതിരെയും പാർട്ടി ഓഫിസുകൾക്കെതിരെയും കലാപം അഴിച്ചുവിടുകയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം പറഞ്ഞു.
മനാമ ഗ്രീൻ പാർക്ക് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, ഐ.ടി മീഡിയ സെൽ കൺവീനർ അലൻ ഐസക്, മുൻ ദേശീയ പ്രസിഡന്റുമാരായ അജ്മൽ ചാലിയിൽ, അനസ് റഹീം, ബ്ലെസൺ മാത്യു, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയ സെക്രട്ടറി ബെൻസി ഗനിയൂഡ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

