Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിവാദ്യവുമായി ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി

text_fields
bookmark_border
അഭിവാദ്യവുമായി ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി
cancel
camera_alt

ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ നിന്ന്

മനാമ: ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത കേരളമുഖ്യമന്ത്രി വി.ഡി സതീഷന് അഭിവാദ്യം അർപ്പിച്ചുകൊണ്ടും, ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം മധുരം വിതരണം ചെയ്തും ആഘോഷിച്ചു. പത്തനംതിട്ടയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിൽ നാലിലും യു.ഡി.എഫ് സ്ഥാനർത്ഥികൾ മിന്നും വിജയം നേടിയത് ടീം യു.ഡി.എഫിൻ്റെ കൂട്ടായ പ്രവർത്തനമാണ്.

വി.ഡി സതീഷൻ്റെ മതേത്വര നിലപാടുകൾക്ക് ഉള്ള അംഗീകരമാണ് ഈ വിജയമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ല പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്‌ഘാടനം ചെയ്തു. നാഷണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്ജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിതാവിംഗ് പ്രസിഡൻ്റ് മിനി മാത്യു, നാഷണൽ കമ്മിറ്റിയുടെ സെക്രട്ടറി റെജിത്ത് മൊട്ടപ്പാറ, പാലക്കാട് ജില്ല പ്രസിഡൻ്റ് സൽമാനുൾ ഫാരിസ്, ബൈജു ചെന്നിത്തല, ജില്ല കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷൻ മാരായ ജോൺസൺ ടി. തോമസ്സ്, വർഗ്ഗീസ് മാത്യു, ജില്ല കമ്മിറ്റി സെക്രട്ടറി ഏബ്രഹാം ജോർജ്, ബിബിൻ മാടത്തേത്ത്, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ എബിൻ ജോൺ, സ്റ്റാൻലി കിളിവയൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ജില്ലാ സെക്രട്ടറി ശോഭ സജി സ്വാഗതവും, അസിറ്റൻ്റ് ട്രഷറർ സിജി തോമസ്സ് നന്ദിയും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Greetings from OICC Pathanamthitta District Committee
Next Story