ഹരിതവത്കരണം: സീഫിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു
text_fieldsസീഫ് ഡിസ്ട്രിക്ടിലെ റോഡ് 40 ഇന്‍റർസെക്ഷനിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നു
മനാമ: രാജ്യത്തെ ഹരിതപ്രദേശങ്ങളുടെ വിപുലീകരണത്തിനും കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുമായി ബഹ്‌റൈനിലുടനീളം വിവിധ സ്ഥലങ്ങളിൽ മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുന്നത് തുടരുന്നു.
കാർഷിക വികസനത്തിനുള്ള ദേശീയ സംരംഭം (എൻ.ഐ.എ.ഡി) ആണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന്റെയും പരിസ്ഥിതികാര്യ സുപ്രീം കൗൺസിലിന്റെയും സഹകരണത്തോടെ സീഫ് ജില്ലയിലെ റോഡ് 40 ഇന്‍റർസെക്ഷനിൽ 131 മരങ്ങൾ തിങ്കളാഴ്ച നട്ടുപിടിപ്പിച്ചു.
ഹമദ് രാജാവിന്റെ പത്നിയും എൻ.ഐ.എ.ഡി കൺസൽട്ടേറ്റിവ് കൗൺസിൽ പ്രസിഡന്‍റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച 'എക്കാലവും ഹരിതം'കാമ്പയിന്റെ ഭാഗമായാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.
നടീൽ ചടങ്ങിൽ എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ, ക്യാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സാദ് അൽ-സാഹലി, ക്രെഡിറ്റ് മാക്സ് സി.ഇ.ഒ അഹമ്മദ് അബ്ദുൽ റഹ്മാൻ സിയാദി, ക്യാപിറ്റൽ മുനിസിപ്പാലിറ്റി കൗൺസിൽ അംഗം ഡോ. മഹാ അൽ ഷെഹാബ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.