Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രാ​ഥ​മി​കാ​രോ​ഗ്യ...

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹ​രി​ത​വ​ത്​​ക​ര​ണം

text_fields
bookmark_border
പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹ​രി​ത​വ​ത്​​ക​ര​ണം
cancel
camera_alt

ഹു​നൈ​നി​യ്യ​യി​ലെ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്നു

മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി സ​ഹ​ക​ര​ണ​ത്തോ​ടെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹ​രി​ത​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി. ഹു​നൈ​നി​യ്യ​യി​ലെ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ൽ ഹ​രി​ത​വ​ത്​​ക​ര​ണം ഉ​ദ്​​ഘാ​ട​നം ന​ട​ന്നു.

ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​ത്തി​ലെ പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഹെ​ഡ്​ ഡോ. ​ജ​ലീ​ല അ​സ്സ​യ്യി​ദ്​ ജ​വാ​ദ്, ദ​ക്ഷി മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ആ​സിം അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ബ്​​ദു​ല്ല എ​ന്നി​വ​ർ ചേ​ർ​ന്ന്​ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​നോ​ട്​ ചേ​ർ​ന്നു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത്​ വൃ​ക്ഷ​ത്തൈ​ക​ളും കൃ​ഷി​ച്ചെ​ടി​ക​ളും ന​ടു​ന്ന​താ​ണ്​ പ​ദ്ധ​തി. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ വി​ജ​യി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി. ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലെ മു​ഴു​വ​ൻ ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന്​ ആ​സിം അ​ബ്​​ദു​ല്ല​ത്തീ​ഫ്​ പ​റ​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​ങ്കാ​ളി​ത്തം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡോ. ​ജ​ലീ​ല അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment day
News Summary - greening in primary health centres
Next Story