ഹരിതവത്കരണം: 49,000 വൃക്ഷത്തൈകൾ നട്ടു
text_fieldsഎന്നും ഹരിതം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു
മനാമ: രാജ്യത്തെ ഹരിതാഭമാക്കുന്നതിനുള്ള 'എന്നും ഹരിതം' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 49,000 വൃക്ഷത്തൈകൾ നട്ടതായി നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് അറിയിച്ചു. 73,000 ചതുരശ്ര മീറ്ററിൽ 34 പദ്ധതികളിലൂടെയാണ് ഇത്രയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലായി മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും മുനിസിപ്പാലിറ്റികളും പരിസ്ഥിതികാര്യ സുപ്രീം കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

