ഏഷ്യൻ സ്കൂളിന് മികച്ച വിജയം
text_fieldsമനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഏഷ്യൻ സ്കൂളിന് മികച്ച വിജയം. 199 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. 52 വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിലും 12 വിദ്യാർഥികൾ 95 ശതമാനത്തിനു മുകളിലും സ്കോർ ചെയ്തു. 13 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് നേടി.
98.2 ശതമാനം മാർക്ക് നേടിയ കൃതിക കുമാറാണ് സ്കൂൾ ടോപ്പർ. 97.8 ശതമാനം മാർക്കോടെ അനിരുദ്ധ് ചെറിയച്ചനശേരി ബിജയ്, സാജ് ചൗധരി എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 97.2 ശതമാനം മാർക്ക് നേടിയ അദ്വിത നായർക്കാണ് മൂന്നാം സ്ഥാനം. മികച്ച വിജയം നേടിയ വിദ്യാർഥികളെയും ജീവനക്കാരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

