മനാമ: കേംബ്രിജ് എ ലെവൽ പരീക്ഷയിൽ അൽ നൂർ ഇൻറർനാഷനൽ സ്കൂൾ മികച്ച വിജയം നേടി. 62 ശതമാനം വിദ്യാർഥികൾ എ സ്റ്റാർ, എ, ബി ഗ്രേഡുകൾ നേടി. ബഹ്റൈനിൽ വിദ്യാഭ്യാസരംഗത്ത് നേതൃസ്ഥാനത്ത് എത്താൻ സ്കൂളിന് കഴിഞ്ഞതായി അധികൃതർ പറഞ്ഞു. 88 ശതമാനം എ ലെവൽ വിദ്യാർഥികളും എ സ്റ്റാർ മുതൽ സി വരെ ഗ്രേഡുകൾ നേടി.11 വിദ്യാർഥികൾ മൂന്ന് എ സ്റ്റാർ ഗ്രേഡും 62 ശതമാനം വിദ്യാർഥികൾ എ സ്റ്റാറും എ, ബി ഗ്രേഡുകളും കരസ്ഥമാക്കി.
100 ശതമാനം വിദ്യാർഥികളും വിജയം കൈവരിച്ചു. മുനീറ ബാസെം ഹസൻ അബ്ദുല്ല അൽമ ഹമീദ്, ഹന്ന റൂത്ത് ഗുണസിംഗെ, ഹുസൈൻ താലിബ് അലി ജാസിം ബുഹുസയ്യെൻ, ജവേരിയ സുഹൈൽ, മഹർ അലി ഫാറൂഖ് അലി ഹസൻ അൽഖത്തൻ, മർയം അബ്ദുൽറഹ്മാൻ മുഹമ്മദ് ഷഫീ അൽശൈഖ്, മുസ്തഫ ഹനി മുഹമ്മദ് മുസ്തഫ എൽതാഹാവി, നാൻസി സയ്ദ് അബ്ദുൽ മൊനീം മൂസ, നസ്മീൻ ഫാത്തിമ, സൗരവ് ഹസ്റ, വിജെരത്നെ മോഹൻ ദിരംഗേ ഫെർണാണ്ടോ എന്നിവരാണ് മൂന്ന് വിഷയങ്ങളിൽ എ സ്റ്റാർ നേടിയത്. ലോക നിലവാരത്തിലുള്ള വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്കൂൾ ചെയർമാൻ അലി ഹസൻ പറഞ്ഞു.