യു.എന്‍ മാനവിക സേവനത്തിെൻറ മഹത്തായ മാതൃക –പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍
സല്മാന് ആല് ഖലീഫ
മനാമ: മാനവിക സേവനത്തിെൻറ മഹിത മാതൃകയാണ് യു.എന്‍ കാഴ്ചവെക്കുന്നതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ പറഞ്ഞു. യു.എന്‍ രൂപവത്കരണത്തിെൻറ 75 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ നല്കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക സമൂഹത്തെ സമാധാനത്തിലേക്കും സുസ്ഥിര വികസനത്തിലേക്കും എത്തിക്കുന്നതിന് കഴിഞ്ഞ കാലഘട്ടത്തില്‍ യു.എന്‍ നടത്തിയ സേവനങ്ങള്‍ മഹത്തരമാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന് ദിശാബോധം നല്‍കാനും യുദ്ധരഹിത സമൂഹം വാര്‍ത്തെടുക്കാനും ശ്രമിച്ചിട്ടുണ്ട്. മാനവ സമൂഹത്തിെൻറ വളര്‍ച്ചയും പുരോഗതിയും ഉറപ്പാക്കാനും പ്രതിസന്ധികളെ വകഞ്ഞുമാറ്റി മുന്നോട്ടുപോകാനും വെല്ലുവിളികളെ നേരിടാനും യു.എന്നിെൻറ ശ്രമങ്ങള്‍ ഫലം ചെയ്തിട്ടുണ്ട്.
യു.എന്നുമായി സഹകരിച്ച് സമാധാനത്തിെൻറ പാതയിലൂടെ മുന്നോട്ടുപോകാനാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ കീഴില്‍ രാജ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യു.എന്നുമായി ബന്ധം ശക്തിപ്പെടുത്താനും സഹകരണം ഊട്ടിയുറപ്പിക്കാനും കഴിഞ്ഞ കാലയളവില്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
യു.എന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളുമായും സഹകരിക്കാന്‍ സാധിച്ചിട്ടുണ്ട്. മാനവിക സമൂഹത്തിന് ദിശാബോധം പകര്‍ന്നു നല്‍കാനുള്ള യു.എന്‍ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്കാന് ബഹ്റൈന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എന്‍ ലക്ഷ്യമിടുന്ന സുസ്ഥിര വികസന പദ്ധതി 2030 നേടിയെടുക്കുന്നതിന് ബഹ്റൈന്‍ വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക സമാധാനത്തിനും ശാന്തിക്കുമായി കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ യു.എന്നിന് സാധ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

