മാർ കൂറിലോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്കി
text_fieldsഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തക്ക് കെ.സി.ഇ.സി നൽകിയ സ്വീകരണം
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) ആഭിമുഖ്യത്തിൽ മലങ്കര യാക്കോബായ സഭയുടെ നിരണം-കൊച്ചി-അടൂർ ഭദ്രാസനകളുടെ അധിപനും സെന്റ് പീറ്റേഴ്സ് യാക്കോബായ ബഹ്റൈൻ, ഖത്തർ എന്നീ സഭകളുടെ പാത്രിയാർക്കൽ വികാരിയുമായ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്കി.
പ്രസിഡന്റ് ഫാ. ഷാബു ലോറന്‍സിന്റെ അധ്യക്ഷതയില്‍ ചേർന്ന സ്വീകരണ യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ ഫാ. പോൾ മാത്യൂസ്, ഫാ. സുനിൽ കുര്യൻ ബേബി, ഫാ. റോജൻ പേരകത്ത്, ഫാ. മാത്യു ചാക്കോ, ഫാ. നോബിൻ തോമസ്, നിത്യൻ തോമസ്, കെ.സി.ഇ.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സഭയുടെ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കാന് എത്തിയതായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റും ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷ് വികാരിയുമായ ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് സ്വാഗതവും സെക്രട്ടറി സോയ് പോൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

