ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കി കെ.എം.സി.സി
text_fieldsകെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ സംഗമം പാണക്കാട്
മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെ.എം.സി.സി ബഹ്റൈൻ. ആറായിരത്തിൽ അധികം പേർ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
വെറുപ്പും ശത്രുതയും പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പ് വിതക്കുന്നവർക്കെതിരെ ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പുതുറകൾ പകർന്നുനൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി പങ്കെടുത്തു. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.
കാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പർ അഹ്മദ് ലോറി, സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, അൽ റബീഹ് മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ എന്നിവർ സംസാരിച്ചു. സുഹൈൽ മേലടി ഖിറാഅത്ത് നിർവഹിച്ചു.
ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ സംഗമം
അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന്റെയും അലി വെൻചറിന്റെയും സഹകരണത്തോടെ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമത്തിന് കെ.എം.സി.സി ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീന്‍ വെള്ളികുളങ്ങര.
ഗഫൂര്‍ കൈപ്പമംഗലം, ഷാഫി പാറക്കട്ട, എ.പി. ഫൈസൽ, സലീം തളങ്കര, ടിപ് ടോപ് ഉസ്മാൻ, സെക്രട്ടറിമാരായ ഒ.കെ. കാസിം, കെ.കെ.സി. മുനീർ, അസ്ലം വടകര, എം.എ. റഹ്മാൻ, ശരീഫ് വില്യാപള്ളി, നിസാർ ഉസ്മാൻ എന്നിവര്‍ നേതൃത്വം നല്കി. കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.