ഇന്ത്യൻ സോഷ്യൽ ഫോറം ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഇന്ത്യൻ ക്ലബുമായി ചേർന്ന് ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു. പ്രസിഡന്റ് അലി അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ ഇന്ത്യൻ എംബസി അസി. സെക്രട്ടറി രവി ശങ്കർ ശുക്ല, കാപിറ്റൽ ഗവർണറേറ്റ് പ്രതിനിധി യുസുഫ് ലോറി എന്നിവർ മുഖ്യാതിഥികളായിരുന്നു. സംഗമത്തിൽ തമിഴ് ഗ്രന്ഥമായ തിരുക്കുറളിന്റെ പ്രകാശനം ഇന്ത്യൻ സോഷ്യൽ ഫോറം തമിഴ് ചാപ്റ്റർ പ്രസിഡന്റ് നവാസ് മുഖ്യാതിഥികൾക്ക് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് സാനി പോൾ ആശംസകൾ നേർന്നു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് സ്വാഗതവും സെക്രട്ടറി അബൂബക്കർ നന്ദിയും പറഞ്ഞു. ഫാമിലി എന്റർടെയിൻമെന്റ് സെക്രട്ടറി സയ്യിദ് സിദ്ദീഖ് പ്രോഗ്രാം നിയന്ത്രിച്ചു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

