Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻറ്​ ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരം ൈഫനല്‍ റൗണ്ട് ഇന്ന് 

text_fields
bookmark_border
ഗ്രാൻറ്​ ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരം ൈഫനല്‍ റൗണ്ട് ഇന്ന് 
cancel

മനാമ: ഗ്രാൻറ്​   ബഹ്റൈന്‍ ഖുര്‍ആന്‍ മല്‍സരം ഫൈനല്‍ റൗണ്ട് ഇന്ന് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന മല്‍സരം നീതിന്യായ, ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്്. 
ഇസ്​ലാമിക കാര്യ ഹൈ കൗണ്‍സില്‍ പങ്കാളിത്തം വഹിക്കുന്ന പരിപാടി ഇന്ന് രാത്രി തറാവീഹ് നമസ്​കാരത്തിന് ശേഷം അല്‍ഫാതിഹ് ഗ്രാൻറ്​ മോസ്​കിലാണ് നടക്കുന്നത്. 

ഇസ്​ലാമിക കാര്യ ഹൈ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശെശഖ് അബ്​ദുറഹ്​മാന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേരുന്ന പരിപാടിയില്‍ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ സന്ദേശം നല്‍കും. ഈജിപ്​ത്​ ഒൗഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അബ്​ദുല്‍ വാജിദ് മുഖ്യാതിഥിയായിരിക്കും. വിവിധ വിഭാഗങ്ങളുടെ ഫൈനല്‍ തല മല്‍സരങ്ങളും ഫല പ്രഖ്യാപനവും സമ്മാന ദാനവും നടക്കും.

1996 ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിന്‍ സല്‍മാന്‍  ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ ആരംഭിച്ച മല്‍സരം 1999 മുതല്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ റമദാനിലും ഇതി​​​െൻറ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുകയൂം വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയൂം ചെയ്യും. പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നീതിന്യായ ഇസ്​ലാമിക കാര്യ ഒൗഖാഫ് മന്ത്രാലയത്തിലെ ഇസ്​ലാമിക  കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍ മുഫ്​താഹ് അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Grand bahrain-Quran competition-Gulf news
Next Story