സമുദ്ര ശാസ്ത്ര കോഴ്സിൽ പങ്കെടുത്തവർക്കുള്ള ബിരുദദാന ചടങ്ങ് നടത്തി
text_fieldsസമുദ്ര ശാസ്ത്ര കോഴ്സിൽ പങ്കെടുത്തവർക്കുള്ള ബിരുദദാന ചടങ്ങിൽനിന്ന്
മനാമ: വനിത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അടിസ്ഥാന സമുദ്ര ശാസ്ത്ര കോഴ്സിൽ പങ്കെടുത്തവർക്കായി കോസ്റ്റ് ഗാർഡ് ബിരുദദാന ചടങ്ങ് നടത്തി.
വനിത പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മോന അബ്ദുർറഹീം, ആസൂത്രണ, സംഘടനാ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ശൈഖ മഷായിൽ ബിൻത് ഖലീഫ ആൽ ഖലീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സമുദ്ര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രതികരിക്കുന്നതിന് കഴിവും പ്രഫഷനലിസവും നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക കോഴ്സ് തയാറാക്കുന്നതിലും നടത്തുന്നതിലും കോസ്റ്റ് ഗാർഡ് വഹിച്ച പങ്കിനെ വനിത പൊലീസ് ഡയറക്ടർ ജനറൽ അഭിനന്ദിച്ചു. സമുദ്ര സുരക്ഷാ മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം കോസ്റ്റ് ഗാർഡ് ആക്ടിങ് കമാൻഡർ പരാമർശിച്ചു.
കടലിലും തീരങ്ങളിലും നിയമ നിർവഹണ ശേഷി വർധിപ്പിക്കുന്നതിലും ആധുനികവത്കരിക്കുന്നതിലും ഇത് ഒരു പ്രധാന സ്തംഭമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന തലത്തിലുള്ള തയാറെടുപ്പും പ്രതികരണവും കൈവരിക്കുന്നതിനും അത്തരം പരിശീലനം നേരിട്ട് സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്പെഷൽ സെക്യൂരിറ്റി ഫോഴ്സ്, റോയൽ പൊലീസ് അക്കാദമി, സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, തുറമുഖ പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ളവർ കോഴ്സിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

