വാട്ടർ ഡ്രെയിനേജ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ ഗവർണർ വിലയിരുത്തി
text_fieldsബഹ്റൈൻ
മനാമ: ഉത്തര ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിലെ വാട്ടർ ഡ്രെയിനേജ് സിസ്റ്റം ഉത്തര മേഖല ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
കഴിഞ്ഞ മഴയിൽ ഗവർണറേറ്റിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഡ്രെയിനേജ് സംവിധാനങ്ങൾ വിലയിരുത്തിയത്.
ബൂരി അണ്ടർ പാസ്, ഹമദ് ടൗൺ എന്നിവിടങ്ങളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും ജനജീവിതത്തെയും ബാധിച്ചിരുന്നു. മഴവെള്ളം ഒഴുകിപ്പോകുന്നതിന് മെച്ചപ്പെട്ട സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ, അപ്രതീക്ഷിത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് മുനിസിപ്പൽ, കാർഷിക മന്ത്രാലയം നടപടി സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

