Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുരക്ഷ...

സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പൊലീസി​െൻറ ശ്രമം ശ്ലാഘനീയം-ഗവര്‍ണര്‍

text_fields
bookmark_border
സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പൊലീസി​െൻറ ശ്രമം ശ്ലാഘനീയം-ഗവര്‍ണര്‍
cancel

മനാമ: ജനങ്ങള്‍ക്കാവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് വിഭാഗത്തി​​​െൻറ ശ്രമം ശാഘനീയമാണെന്ന് ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി. ഈസ ടൗണ്‍ പൊലീസ് സ്​റ്റേഷന്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ദക്ഷിണ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്​ടറേറ്റ് എടുത്തു കൊണ്ടിരിക്കുന്ന നടപടി ക്രമങ്ങളില്‍ അദ്ദേഹം മതിപ്പ് രേഖപ്പെടുത്തി.

എല്ലാ ആഘോഷ വേളകളിലും സുരക്ഷ ശക്തമാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങളാണ് പൊലീസ് ഡയറക്​ടറേറ്റ് നടത്തുന്നത്. ഈസ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയന്‍ ഹമദ് ബിന്‍ അലി അല്‍ മരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രദേശത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് ഭാവി ആവശ്യങ്ങളൊന്തൊക്കെയാണെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. ഈസ ടൗണ്‍ സ​​െൻറര്‍ സന്ദര്‍ശിക്കുകയും പ്രദേശത്തെ സുരക്ഷാ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്​ത ഗവര്‍ണര്‍ക്ക് അല്‍മരി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorBahrain News
News Summary - governor-bahrain-bahrain news
Next Story