Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക കേരള സഭ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം; അനുകൂലിച്ചും പ്രതികൂലിച്ചും ബഹ്റൈൻ പ്രവാസികൾ

text_fields
bookmark_border
ലോക കേരള സഭ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം; അനുകൂലിച്ചും പ്രതികൂലിച്ചും ബഹ്റൈൻ  പ്രവാസികൾ
cancel

മനാമ: ലോക കേരള സഭ നിർത്തലാക്കാനുള്ള യു.ഡി.എഫ് സർക്കാറിന്റെ തീരുമാനത്തിൽ ബഹ്റൈൻ പ്രവാസി സമൂഹത്തിൽ സമ്മിശ്ര പ്രതികരണം. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് തങ്ങളുടെ ആശങ്കകൾ പങ്കുവെക്കാനും പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താനുമായി മുൻ ഇടതുപക്ഷ സർക്കാർ ആവിഷ്കരിച്ച പദ്ധതിയായിരുന്നു ലോക കേരള സഭ. എന്നാൽ, പദ്ധതിയുടെ പേരിൽ വൻതോതിലുള്ള ധൂർത്താണ് നടന്നതെന്ന് ആരോപിച്ചാണ് ലോക കേരള സഭ പിരിച്ചുവിടുന്നതായി സർക്കാർ പ്രഖ്യാപിച്ചത്.

സഭ നിർത്തലാക്കിയതിന് പകരം, പ്രവാസികളുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ പുതിയ സംവിധാനം വൈകാതെ നിലവിൽ വരുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചിരുന്നു. സർക്കാർ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

പ്രവാസികളുടെ ജനാധിപത്യ വേദിയെ സംരക്ഷിക്കണം- ബഹ്‌റൈൻ നവകേരള

മനാമ : ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹമാണ്. പോരായ്മകൾ ചൂണ്ടിക്കാട്ടി ഒരു വേദി തന്നെ ഇല്ലാതാക്കുന്നത് പരിഹാരമല്ല. പ്രവാസികളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും സഭയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും ചെയ്യുകയാണ് വേണ്ടത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ അഭിപ്രായം കേൾക്കാനും പ്രശ്നങ്ങൾ ഉന്നയിക്കാനും നയരൂപീകരണത്തിൽ പങ്കാളികളാകാനും കഴിയുന്ന ജനാധിപത്യ വേദി അനിവാര്യമാണ്. ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അത് തുടരണമെന്നും, പ്രവാസി സംഘടനകളുമായും പ്രതിനിധികളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും നിർത്തലാക്കുന്നത് പ്രതിഷേധാർഹവുമാണെന്ന്‌ ബഹ്‌റൈൻ നവകേരള വാർത്താകുറിപ്പിൽ അറിയിച്ചു.

ഖജനാവിന് ഏറെ നഷ്ടമുണ്ടാക്കിയ ലോക കേരളസഭ- ബഷീർ അമ്പലായി

മനാമ: ലോക കേരളസഭ ഖജനാവിന് ഏറെ നഷ്ടമുണ്ടാക്കിയതായും സാധാരണ പ്രവാസി മലയാളികൾക്ക് യാതൊരു വിധത്തിലുള്ള നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും ഇതൊരു ധൂർത്ത് സഭയായി മാറിയെന്നും ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി. പ്രവാസി വകുപ്പ് കൈാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം മുഖ്യമന്ത്രിക്ക് നേരിട്ടയച്ച സന്ദേശത്തിൽ അറിയിച്ചു.

ബഷീർ അമ്പലായി

സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു - രാജു കല്ലുംപുറം

മനാമ : ലോക കേരളസഭ പിരിച്ചുവിട്ട സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം അറിയിച്ചു. ലോകം മുഴുവൻ ഉള്ള മലയാളി പ്രവാസികളെ സംരക്ഷിക്കാനും, അവരുടെ ആവശ്യങ്ങളും, പരാതികളും പരിഹരിക്കുന്നതിന് വേണ്ടി മുൻ സർക്കാർ ആരംഭിച്ച ലോക കേരളസഭ, പ്രവാസികളുടെ പേര് പറഞ്ഞു നടത്തിയ വലിയ തട്ടിപ്പ് ആയിരുന്നു. വിവിധ സമ്മേളനങ്ങൾ ചേരുകയും, കാതലായ നല്ല നിർദേശങ്ങൾ സമ്മേളനത്തിൽ വരികയും ചെയ്തിരുന്നു. അവ പരിശോധിക്കാനും, നിയമനിർമാണം വേണ്ടവ കണ്ടെത്തി സർക്കാരിന് സമർപ്പിക്കാൻ വേണ്ടി സ്റ്റാൻഡിങ് കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു. എങ്കിലും, ഒരു കാര്യത്തിന് പോലും തുടർ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. വിവിധ പേരുകളിൽ കോടി കണക്കിന് രൂപ ചിലവഴിച്ചു എങ്കിലും, പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല എന്നും രാജു കല്ലുംപുറം ആരോപിച്ചു.

രാജു കല്ലുംപുറം

പ്രവാസി സമൂഹത്തോടുള്ള കടുത്ത വഞ്ചന- സുബൈർ കണ്ണൂർ

മനാമ: നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക നന്മയുടെയും നട്ടെല്ലായ പ്രവാസി സമൂഹത്തെ രാഷ്ട്രീയ ലാഭത്തിനായി അധിക്ഷേപിക്കാനും അവഗണിക്കാനുമുള്ള വി.ഡി സതീശൻ സർക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് ലോക കേരളസഭാംഗവും ബഹ്‌റൈൻ പ്രതിഭ നേതാവുമായ സുബൈർ കണ്ണൂർ പ്രസ്താവനയിൽ പറഞ്ഞു. പ്രവാസികളുടെ ഏക ജനാധിപത്യ വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രവാസി സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു.

സുബൈർ കണ്ണൂർ

വീഴ്ചകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് വർഷംതോറും നവീകരിച്ച് കൂടുതൽ കാര്യക്ഷമമാക്കേണ്ട ഒരു വേദിയെ മൊത്തത്തിൽ ഇല്ലായ്മ ചെയ്യുന്നത് പ്രവാസികളെ രണ്ടാം തരം പൗരന്മാരായി മാറ്റുന്നതിന് തുല്യമാണ്. ലോക കേരളസഭയെന്ന ജനാധിപത്യ സംവിധാനം ഇല്ലായ്മ ചെയ്യുന്നതിലൂടെ പ്രവാസികളുടെ ശംബ്ദം മാറ്റിനിർത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും സർക്കാരിന്റെ പ്രവാസി വിരുദ്ധ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക കേരള സഭ പിരിച്ചു വിട്ട നടപടി സ്വാഗതാർഹം- ബേസിൽ നെല്ലിമറ്റം

ബേസിൽ നെല്ലിമറ്റം

മനാമ : ലോകകേരള സഭ പിരിച്ചുവിടാനെടുത്ത മന്ത്രി സഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബേസിൽ നെല്ലിമറ്റം. പല തവണകളായി സംഘടിപ്പിച്ച ലോക കേരള സഭയിലെടുത്ത തീരുമാനങ്ങൾ ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല. പ്രവാസികളുടെ പണം ഉപയോഗിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കുവാൻ മന്ത്രിസഭാ ഉപസമതി പ്രഖ്യാപിച്ച യു.ഡി.എഫ് മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണെന്നും ബേസിൽ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government's decision to abolish Loka Kerala Sabha; Bahraini expatriates for and against
Next Story