Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസർക്കാർ സ്​കൂളുകൾ...

സർക്കാർ സ്​കൂളുകൾ ഇന്നു തുറക്കും

text_fields
bookmark_border
സർക്കാർ സ്​കൂളുകൾ ഇന്നു തുറക്കും
cancel

മ​നാ​മ: സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ളി​യാ​ര​വ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ഉ​യ​രും. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ചാ​ണ്​​ ബ​ഹ്​​റൈ​നി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ ചൊ​വ്വാ​ഴ്​​ച തു​റ​ക്കു​ന്ന​ത്.

നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​ത്. നേ​രി​െ​ട്ട​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യം അ​റി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഇ​ന്ന്​ സ്​​കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​ത്.

മ​റ്റു​ള്ള​വ​ർ ഒാ​ൺ​ലൈ​നി​ൽ പ​ഠ​നം തു​ട​രും. സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പൂ​ർ​ത്തി​യാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം, വി​ദൂ​ര​പ​ഠ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

79,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ സ്​​കൂ​ളി​ൽ എ​ത്തി പ​ഠ​നം ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. ഒാ​രോ ജാ​ഗ്ര​താ ലെ​വ​ലി​ലും വ്യ​ത്യ​സ്​​ത അ​നു​പാ​ത​ത്തി​ലാ​ണ്​ സ്​​കൂ​ളു​ക​ളി​ൽ ​നേ​രി​ട്ട്​ അ​ധ്യ​യ​നം അ​നു​വ​ദി​ക്കു​ക.

ഗ്രീ​ൻ ലെ​വ​ലി​ൽ 100 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്​​കൂ​ളി​ൽ എ​ത്തി പ​ഠ​നം ന​ട​ത്തു​ന്ന​തി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. യെ​ല്ലോ ലെ​വ​ലി​ൽ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒാ​റ​ഞ്ച്​ ലെ​വ​ലി​ൽ 30 ശ​ത​മാ​നം പേ​ർ​ക്കു​മാ​ണ്​ അ​നു​മ​തി. റെ​ഡ്​ ലെ​വ​ലി​ൽ ഒാ​ൺ​ലൈ​ൻ പ​ഠ​നം മാ​ത്ര​മാ​ണു​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reopenbahrain-USgovernment schools
News Summary - Government schools will reopen today
Next Story