Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം സെ​പ്​​റ്റം​ബ​ർ ഏ​ഴ്​ മു​ത​ൽ

text_fields
bookmark_border
സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ  അ​ധ്യ​യ​നം സെ​പ്​​റ്റം​ബ​ർ ഏ​ഴ്​ മു​ത​ൽ
cancel

മ​നാ​മ: രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന്​ അ​ധ്യ​യ​നം ആ​രം​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യ​ത്തി​ലെ എ​ജു​ക്കേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ൽ സ്​​കൂ​ളി​ലെ​ത്ത​ണം. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യു​ള്ള പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും ഒ​രു​ക്ക​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചു. വി​വി​ധ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലാ​യി 1,47,000 കു​ട്ടി​ക​ളാ​ണ്​ പ​ഠി​ക്കു​ന്ന​ത്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ആ​വ​ശ്യ​മാ​യ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളു​ടെ സ്​​റ്റോ​ക്ക്​ സ്​​കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government schools studySeptember 7
News Summary - Government schools study From September 7
Next Story