സർക്കാർ കർമപദ്ധതി: പാർലമെന്റ്നിർദേശങ്ങൾ അംഗീകരിച്ചു
text_fieldsമനാമ: സർക്കാർ കർമപദ്ധതിയിൽ പാർലമെന്റ് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കുമെന്ന് ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. സ്വദേശികളുടെ തൊഴിലും അവരുടെ ജീവനോപാധികളും പരമപ്രധാനമായാണ് സർക്കാർ കണക്കാക്കുന്നത്. വിവിധ പാർലമെന്റ് അംഗങ്ങൾ സർക്കാർ കർമപദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കുന്നതിൽ സന്തോഷമുള്ളതായും അദ്ദേഹം പറഞ്ഞു. പാർലമെന്റുമായി ചേർന്നായിരിക്കും സർക്കാർ പ്രവർത്തിക്കുക.
ഒറ്റക്കെട്ടായും സുതാര്യമായും പാർലമെന്റുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും വ്യക്തമാക്കി. ബഹ്റൈന്റെ അടുത്ത നാല് വർഷത്തേക്കുള്ള ബജറ്റ് പാർലമെന്റ് അംഗീകരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്. അർഹരായ കുടുംബങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കാനും കൂടുതൽ കുടുംബങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പാർലമെന്റ് നിർദേശിച്ചിരുന്നു. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതികളും കർമപദ്ധതിയിലുണ്ട്. സ്വകാര്യമേഖലയിൽ തൊഴിൽ നൽകുന്ന സ്വദേശികളുടെ വേതനം 850 ദിനാറാക്കണമെന്ന് പാർലമെന്റംഗം അഹ്മദ് അസ്സുലൂം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

