ഡെലിവറി ഡ്രൈവർമാർക്കെതിരെ കർശനനടപടിക്കൊരുങ്ങി സർക്കാർ
text_fieldsമനാമ: അച്ചടക്കമില്ലാത്ത ഡെലിവറി ഡ്രൈവർമാർക്കെതിരെ കർശനനടപടിക്കൊരുങ്ങി സർക്കാർ. പരിശോധനകൾ ശക്തമാക്കാനും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഉടനടി പിഴ ചുമത്താനും നിയമ നിർവഹണ ഏജൻസികൾക്ക് ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം റൈഡർമാർക്കെതിരെ കർശന നിയമ നടപടി സ്വീകരിച്ചുവരുകയാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.
അമിത വേഗം, സിഗ്നലുകൾ തെറ്റിക്കൽ, കാൽനടയാത്രക്കാരുടെ അവകാശങ്ങൾ അവഗണിക്കൽ എന്നിവയുൾപ്പെടെ റോഡുകളിലെ അശ്രദ്ധമായ പെരുമാറ്റം അനുവദിക്കില്ല. റോഡുകളിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നത് മന്ത്രാലയത്തിന്റെ മുൻഗണനയാണ്. ആവർത്തിച്ചുള്ള നിയമലംഘകർക്ക് ഒരു ഇളവും ഉണ്ടാകില്ല. ഡെലിവറി മേഖലയിലെ അശ്രദ്ധമായ ഡ്രൈവിങ് പരിഹരിക്കുന്നതിന് മന്ത്രാലയം ബഹുമുഖ സമീപനമാണ് സ്വീകരിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പതിവ് വാഹന പരിശോധനകളും നടത്തും. ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിനുള്ള കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ടെന്നും ജനറൽ ശൈഖ് റാഷിദ് പറഞ്ഞു. ബോധവത്കരിക്കുന്നതിനുള്ള കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ടെന്നും ജനറൽ ശൈഖ് റാഷിദ് പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ പൊതുഉത്തരവാദിത്തമാണെന്നും, കമ്പനികൾ അവരുടെ ഡ്രൈവർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

