Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഏ​​പ്രി​ൽ വേ​ത​നം ​​ഈ​ദി​നു മു​മ്പ് ന​ൽ​കും

text_fields
bookmark_border
Prince Salman bin Hamad Al Khalifa
cancel

മ​നാ​മ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും വി​ര​മി​ച്ച​വ​രു​ടെ​യും ഏ​പ്രി​ൽ മാ​സ​ത്തെ വേ​ത​നം ഈ​ദി​നു​ മു​മ്പേ ന​ൽ​കാ​ൻ കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ച​ർ​ച്ച ചെ​യ്​​തു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ഉ​ചി​ത​മാ​യ തൊ​ഴി​ല​വ​സ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​യെ​ന്ന നി​ല​ക്ക്​ പാ​ർ​ല​മെ​ന്റ്​ നി​ർ​ദേ​ശ​ത്തെ കാ​ബി​ന​റ്റ്​ പി​ന്തു​ണ​ച്ചു. ഫ​ല​സ്​​തീ​നി​ലെ അ​ൽ അ​ഖ്​​സ മ​സ്​​ജി​ദി​ൽ ന​മ​സ്​​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്ക്​ നേ​രെ അ​​ക്ര​മം ന​ട​ത്തു​ക​യും വി​ശു​ദ്ധ സ്​​ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത ലം​ഘി​ക്കു​ക​യും ചെ​യ്​​ത ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ മ​ന്ത്രി​സ​ഭ അ​പ​ല​പി​ച്ചു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന അ​​തി​ക്ര​മ​ങ്ങ​ളെ ഒ​രു നി​ല​ക്കും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും കാ​ബി​ന​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ട്ട​ണ​ങ്ങ​ൾ, താ​മ​സ സ്​​ഥ​ല​ങ്ങ​ൾ, ഗ്രാ​മ​ങ്ങ​ൾ, റോ​ഡു​ക​ൾ, സി​ഗ്​​ന​ലു​ക​ൾ, തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ നാ​മ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. ഏ​കീ​കൃ​ത ഉ​പ​ഭോ​ക്​​തൃ സേ​വ​ന ഡ​യ​റ​ക്​​ട​റി ത​യാ​റാ​ക്കാ​നും അ​തു​വ​ഴി ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളു​ടെ മേ​ന്മ ഉ​റ​പ്പാ​ക്കാ​നും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സം​തൃ​പ്​​തി നേ​ടാ​നു​മു​ള്ള നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​ര​മാ​യി. പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ നി​ർ​ദേ​ശ​വും അം​ഗീ​ക​രി​ച്ചു. വി​വി​ധ മ​ന്ത്രി​മാ​ർ പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government employeessalarybahrainnews
News Summary - Government employees to receive salaries early this month
Next Story