Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം- കിരീടാവകാശി

text_fields
bookmark_border
  • കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
  • ഭക്ഷ്യ-ഉപഭോക്തൃ വിതരണ രംഗത്ത് ലുലു ഗ്രൂപ് വഹിക്കുന്ന പങ്കിന് പ്രത്യേക പ്രശംസ
ബഹ്‌റൈനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം- കിരീടാവകാശി
cancel

മനാമ: രാജ്യത്തെ വിപണികളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യസുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ഗുദൈബിയ കൊട്ടാരത്തിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹമദ് രാജാവിന്‍റെ ദീർഘവീക്ഷണത്തിന് അനുസൃതമായി ദേശീയ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നത്. സർക്കാർ സംവിധാനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള അടുത്ത ഏകോപനം സാമ്പത്തിക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിർണായകമാണെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.




ബഹ്‌റൈനിലെ ഭക്ഷ്യ-ഉപഭോക്തൃ വിതരണ രംഗത്ത് ലുലു ഗ്രൂപ് ഇന്‍റർനാഷനൽ നൽകുന്ന മികച്ച സംഭാവനകളെ കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങളിൽ ലുലു ഗ്രൂപ് വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വിപണിയിലെ വിലനിലവാരം നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ബഹ്‌റൈൻ സർക്കാർ സ്വകാര്യ മേഖലക്ക് നൽകുന്ന പിന്തുണക്ക് എം.എ. യൂസഫലി നന്ദി അറിയിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷ രംഗത്ത് ലുലു ഗ്രൂപ്പിന്‍റെ സജീവമായ പങ്കാളിത്തം തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി. കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രി ഹിസ് ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Government committed to ensuring food security in Bahrain: Crown Prince
Next Story