ഭരണമാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം -കെ.എം.സി.സി കൺവെൻഷൻ
text_fieldsകെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ
മനാമ: ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
വരുന്ന പൊതുതെരഞ്ഞടുപ്പിൽ കേരളത്തിൽ യു.ഡി.എഫിനെ ഭരണത്തിൽ എത്തിക്കേണ്ടത് കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു. വിലക്കയറ്റവും കുത്തഴിഞ്ഞ പൊലീസ് ഭരണവും കൊണ്ട് പൊറുതി മുട്ടിയ ജനരോഷം വോട്ടായി മാറുന്നതിന്റെ തുടക്കമായിരിക്കണം നിലമ്പൂരിലെ വിധിയെഴുത്തെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി അഷ്റഫ് കക്കണ്ടി, നേതാക്കളായ സഹീർ കാട്ടാമ്പള്ളി, കുട്ടൂസ മുണ്ടേരി, വി.എച്ച്. അബ്ദുല്ല, ഇമ്മാസ് ബാബു, ഇർഷാദ് കണ്ണൂർ, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് എന്നിവർ സംസാരിച്ചു.
സംസ്ഥാന നേതാക്കളായ ഗഫൂർ കൈപ്പമംഗലം, സലിം തളങ്കര, അഷ്റഫ് കാട്ടിൽ പീടിക, ഫൈസൽ കണ്ടിത്തായ, ജില്ല നേതാക്കളായ ഷാഫി കോട്ടക്കൽ, ഉമ്മർ കൂട്ടിലങ്ങാടി, മുഹമ്മദ് മെഹ്റൂഫ്, ഷഹീൻ താനാളൂർ, മുജീബ് ആഡ്വെൽ, മൊയ്തീൻ മീനാർക്കുഴി, ശിഹാബ് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം ജില്ല സെക്രട്ടറി അലി അക്ബർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി വി.കെ. റിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

