ദേശീയദിനാഘോഷത്തിൽ പങ്കാളിയായി ഗൂഗ്ള്‍
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ാം വാർഷികത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൂഗ്ള്‍ സെര്‍ച്ച് എൻജിനും. ബഹ്റൈന്‍ ദേശീയ പതാകയുടെ ചിത്രം ഡൂഡ്ൽ ആയി ഉള്‍പ്പെടുത്തിയാണ് ഗൂഗ്ൾ ദേശീയദിനം ആഘോഷിച്ചത്.
വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടവും പുരോഗതിയും സംബന്ധിച്ച് ചെറിയ കുറിപ്പും നല്‍കിയിരുന്നു. വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, രാജ്യത്തിന്റെ പതാക ഉയർന്നുനിൽക്കുന്നത് കാണാം.
ഡൂഡിൽ ക്ലിക്കുചെയ്യുമ്പോൾ, പറക്കുന്ന പതാകയുടെ നിറത്തിൽ ഫയർവർക്ക്സ് ആനിമേഷൻ ദൃശ്യമാകും. ഡൂഡിൽ ക്ലിക്ക് ചെയ്യുമ്പോൾ ബഹ്റൈൻ ദേശീയ ദിനം സംബന്ധിച്ച പേജും ദൃശ്യമാകും. ബഹ്റൈൻ സംസ്കാരം, ചരിത്രം, വികസന ചരിത്രം എന്നിവ പേജിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

