പീഢനാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ വിവിധ ക്രൈസ്തവ ചർച്ചുകളുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ആചരിച്ചു.സേക്രഡ് ഹാർട് ചർച്ച് ഇടവകാംഗങ്ങൾ ഇസാടൗൺ സേക്രഡ് ഹാർട് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ എട്ട് മണിമുതൽ ദുഃഖവെള്ളി ശുശ്രൂഷകളിൽ വ്യാപൃതരായി.
‘കുരിശിെൻറ വഴിയും’ നടന്നു.ഫാ. സജി തോമസിെൻറ കാർമികത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്.ഇവിടെ നടന്ന പരിപാടികളിൽ ആയിരക്കണക്കിനാളുകളാണ് പെങ്കടുത്തത്. സെൻറ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രലിെൻറ നേതൃത്വത്തിൽ രാവിലെ എട്ട് മണിമുതൽ സിഞ്ച് അൽ അഹ്ലി സ്പോർട്സ് ക്ലബിൽ ദുഃഖവെള്ളി ചടങ്ങുകൾ നടന്നു.
മലങ്കര ഒാർത്തഡോക്സ് സഭ നിരണം ഭദ്രാസാധിപനും ഒാർത്തഡോക്സ് യുവജന വിഭാഗം പ്രസിഡൻറുമായ ഡോ. യോഹന്നാൻ മാർക്രിസോസ്റ്റമസ് മെത്രാപ്പൊലീത്തയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത്. ഫാ. എം.ബി ജോർജ്, ഫാ. ജോഷ്വ എബ്രഹാം എന്നിവർ സഹകർമികളായിരുന്നു. നിരവധി പേർ പെങ്കടുത്തു. മാർത്തോമ പാരിഷിെൻറ നേതൃത്വത്തിൽ ദുഃഖവെള്ളി ചടങ്ങുകൾ നടത്തി. ഫാ. സാം മാത്യുവിെൻറ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്.
ഫാ. റജി പി. എബ്രഹാം സഹകർമിയായിരുന്നു. പള്ളിയങ്കണത്തിൽവെച്ച് നടന്ന ചടങ്ങുകളിൽ രണ്ടായിരത്തോളം പേർ പെങ്കടുത്തു.
സെൻറ് പോൾസ് മാർത്തോമ ഇടവക പള്ളിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഫാ. ജോർജ് യോഹന്നാൻ മുഖ്യ കാർമികത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
