‘പൊന്നോത്സവം 2K25’ ശ്രദ്ധേയമായി
text_fieldsപൊന്നാനിക്കാർ സംഘടിപ്പിച്ച പൊന്നോത്സവത്തിൽനിന്ന്
മനാമ: ജീവകാര്യണ്യപ്രവത്തനത്തിന്റെ ഭാഗമായി പവിഴദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മ പൊന്നോത്സവം 2K25 ബഹ്റൈൻ മീഡിയ സിറ്റിയിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു കണിയാംപറമ്പിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ, പ്രോഗ്രാം കോഓഡിനേറ്റർമാരായ പ്രസാദ്, ഷമീർ പൊന്നാനി, ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത്, ഫസലുൽഹഖ്, ഇ.വി. രാജീവൻ, അൻവർ നിലമ്പൂർ, ടോണി മാത്യു എന്നിവർ ആശംസകൾ നേർന്നു. പൊന്നാനിയുടെ സാംസ്കാരികവും മതേതരത്വവും സാമൂഹിക പ്രതിബദ്ധതയും പ്രതിനിധാനം ചെയ്യുന്നതാണ് പോന്നോത്സവം 2k25 എന്ന് ചടങ്ങിൽ പങ്കെടുത്തവർ അറിയിച്ചു. ട്രഷറർ ഷമീർ പൊന്നാനി രചനയും സംവിധാനവും നിർവഹിച്ച പൊന്നാനിയെ കുറിച്ചുള്ള വിഡിയോ ചടങ്ങിൽ അവതരിപ്പിച്ചു. വിവിധയിനം കലാപരിപാടികളും അരങ്ങേറി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖർ സന്നിഹിതരായി.
വൈസ് പ്രസിഡന്റ് വേണു, ജോയന്റ് സെക്രട്ടറി പ്രദീപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹബീബ്, ബിനു, അൻവർ, ആഷിഖ്, ലിജീഷ്, സുമേഷ്, സുജീർ, അൻസാർ മുഷ്റഫ്, പ്രമോദ്, ഷാഫി എന്നിവർ നേതൃത്വം നൽകി. സഞ്ജു എം സനു പ്രോഗ്രാം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജി എടപ്പാൾ സ്വാഗതവും ട്രഷറർ ഷമീർ പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

