50,000 ദീനാറിന്റെ സ്വർണ മോഷണം: രണ്ട് ചൈനീസ് പൗരന്മാരെകൂടി അറസ്റ്റ് ചെയ്തു
text_fieldsനേരത്തേ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു
മനാമ: ബഹ്റൈനിലെ ഒരു സ്വകാര്യ വീട്ടിൽനിന്ന് ഏകദേശം 50,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ചൈനീസ് പൗരന്മാരെകൂടി അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
നേരത്തേ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്ത രണ്ട് ചൈനീസ് പൗരന്മാരുടെ കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് പുതിയ അറസ്റ്റ്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് മോഷണത്തിൽ പങ്കെടുത്ത മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്.
ആദ്യഘട്ടത്തിൽ അറസ്റ്റിലായ പ്രതികൾക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരിൽനിന്ന് കൂടുതൽ മോഷ്ടിച്ച സ്വർണാഭരണങ്ങളും അധികൃതർ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

