ദൈവവചന പ്രസംഗം ഇന്നും നാളെയും
text_fieldsമനാമ: ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ചർച്ചിന്റെ സീനിയർ പാസ്റ്ററും എൽ-ഷദ്ദായി മിനിസ്ട്രിയുടെ ചെയർമാനുമായ പാസ്റ്റർ ടിനു ജോർജ് ബഹ്റൈനിൽ ദൈവവചനം പ്രസംഗിക്കുന്നു. ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ബഹ്റൈൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടക്കുന്ന വിടുതൽ ശുശ്രൂഷകൾക്ക് അദ്ദേഹം നേതൃത്വം നൽകും.
വൈകീട്ട് ഏഴ് മുതൽ 10 വരെ കെ.സി.എ ഹാളിലും വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ ഐ.പി.സി ബെഥേൽ ബഹ്റൈൻ (ഗേറ്റ് നമ്പർ: 2313, ഹൗസ് നമ്പർ: 8, റോഡ് നമ്പർ: 3961, ബ്ലോക്ക് നമ്പർ: 439, നോർത്ത് സെഹ്ല) എന്ന സ്ഥലത്തും ശുശ്രൂഷകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 66979888, 35486100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

