‘ഗോ ട്രിപ്സ്’ പുതിയ ട്രാവൽ ഏജൻസി ഓഫിസ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
text_fields‘ഗോ ട്രിപ്സ്’ ട്രാവൽ ഏജൻസി ഓഫിസ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: യാത്രാരംഗത്തെ മുൻനിര സേവനദാതാക്കളായ 'ഗോ ട്രിപ്സ്' തങ്ങളുടെ പുതിയ ട്രാവൽ ഏജൻസി ഓഫിസ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു. കുറഞ്ഞ നിരക്കിൽ വിശ്വസ്തവും സുതാര്യവുമായ യാത്രാസേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫിസ് തുറന്നത്. ഗോ ട്രിപ്സ് ചെയർമാൻ ശൈഖ് ഹമദ് ഖാലിദ് ഖലീഫയുടെ മകൾ ശൈഖ ഹമദ് ആൽഖലീഫയാണ് പുതിയ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കമ്പനിയുടെ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ് ഈ പുതിയ ഓഫിസെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ ഓഫിസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോ ട്രിപ്സ് പ്രഖ്യാപിച്ച പ്രത്യേക ഓഫറുകൾക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വിമാന ടിക്കറ്റുകളിൽ 50 ശതമാനം കിഴിവ് നൽകി. പൊതുജനങ്ങളിൽ നിന്നുള്ള ഈ മികച്ച പ്രതികരണം ഉപഭോക്താക്കൾക്ക് ഗോ ട്രിപ്സിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
വിമാന ടിക്കറ്റുകൾ, ഗ്ലോബൽ & ജിസിസി വിസ സേവനങ്ങൾ, ഹോട്ടൽ ബുക്കിങ്, ക്രൂയിസ് യാത്രകൾ, യൂറെയിൽ പാസുകൾ, ഹോളിഡേ പാക്കേജുകൾ, ട്രാവൽ ഇൻഷുറൻസ്, എയർപോർട്ട് ട്രാൻസ്ഫർ തുടങ്ങി യാത്രക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നതാണ് ഗോ ട്രിപ്പിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആകർഷകമായ പാക്കേജുകളും ആനുകൂല്യങ്ങളും യാത്രക്കാർക്കായി അവതരിപ്പിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ഉപഭോക്താക്കൾക്ക് ഗോ ട്രിപ്സിന്റെ പുതിയ ഓഫിസ് സന്ദർശിക്കുകയോ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

