ജി.എം.എഫ് ബഹ്റൈൻ കലണ്ടർ വിതരണോദ്ഘാടനം നടത്തി
text_fieldsജി.എം.എഫ് 2026ലെ കലണ്ടർ വിതരണോദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: ജി.എം.എഫ് 2026ലെ കലണ്ടർ വിതരണോദ്ഘാടനം മനാമയിൽ ചേർന്ന ഭരണ സമിതിയോഗത്തിൽ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി കാസിം പാടത്ത കായിലിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന നജീബ് കടലായിയെ പ്രസിഡന്റ് സ്ഥാനത്തേക്കും ജി.സി.സി ഭരണസമിതി അംഗമായ അലക്സ് ബേബിയെ ബഹ്റൈൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുകൂടി ജി.എം.എഫ് ജി.സി.സി കമ്മിറ്റി അവരോധിക്കുകയും ചെയ്തു.
പുതിയ അംഗത്വ വിതരണവും ചടങ്ങിൽ നടന്നു. ഗൾഫ് മലയാളി ഫെഡറേഷൻ 2026ലെ ജി.സി.സി സംഗമം ബഹ്റൈനിൽവെച്ച് നടക്കുന്നതിന്റെ പ്രമേയവും ചടങ്ങിൽ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി കാസിം പാടത്ത കായിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സമീർ പോട്ടച്ചോല നന്ദി അറിയിച്ചു. അജിത് കുമാർ, സത്യൻ പേരാമ്പ്ര, ജാസിം എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. ജി.എം.എഫ് ബഹ്റൈൻ വനിത വിഭാഗം അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

