ഗ്ലോബൽ വിമൻ എക്കണോമിക് ഫോറവും എക്സിബിഷനും ഇന്നു മുതൽ
text_fieldsമനാമ: ആഗോള വനിതാ സാമ്പത്തിക ഫോറവും എക്സിബിഷനും തിങ്കളാഴ്ച ബഹ്റൈൻ ബേ ഫോർ സീസൺസ് ഹോട്ടലിൽ ആരംഭിക്കും. ബഹ്റൈൻ ബിസിനസ് വുമൺസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 15 വരെ നീണ്ടുനിൽക്കും. രാജ പത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഫോറം. നാലുദിവസത്തെ ഫോറത്തിൽ അഞ്ച് പ്രധാന ചർച്ചാ പാനലുകൾ അവതരിപ്പിക്കും:
നൂതന നയതന്ത്രം: നിയമമേഖലിയിലെ സ്ത്രീകൾ, വിദ്യാഭ്യാസവും സമൂഹവും രൂപപ്പെടുത്തുന്നതിൽ എ.ഐയുടെ പങ്ക്, സൈബർ സംരംഭങ്ങളുടെയും ഇടപാടുകളുടെയും ഭാവി, സംരംഭകത്വ വിജയത്തിനുള്ള സാമ്പത്തിക തന്ത്രങ്ങൾ, എക്കണോമിക് ഇംപാക്ട് ഓഫ് ക്രിയേറ്റിവിറ്റി ആൻഡ് ഓറഞ്ച് എക്കണോമി എന്നിവയിലാണ് പാനൽ ചർച്ച നടക്കുക. നിരവധി വനിതാ നേതാക്കളും പ്രഫഷനലുകളും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. വനിതാ സംരംഭകത്വത്തിൽ ദിശാസൂചികയായിരിക്കും സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

