ഗ്ലോബൽ യൂനിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
text_fieldsഅബ്ദുറഹ്മാൻ, സിറാജ്, അമീർ
മനാമ: ജി.സി.സി രാജ്യങ്ങളിലെ നരക്കോട് എന്ന പ്രദേശത്തെ മഹല്ലിലുള്ള എല്ലാ പ്രവാസികളെയും ഉൾകൊള്ളിച്ചുള്ള കൂട്ടായ്മയായ ഗ്ലോബൽ യൂനിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഓൺലൈനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. ചെയർമാൻ എൻ.പി. അബ്ദുറഹ്മാൻ (ഖത്തർ), ജനറൽ കൺവീനർ എൻ. സിറാജ് (ബഹ്റൈൻ), ട്രഷറർ പി.എം. അമീർ (കുവൈത്ത്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു. യോഗത്തിൽ കഴിഞ്ഞ കാലയളവിൽ ഊർജസ്വലമായി പ്രവർത്തിച്ച നാലു പേർക്ക് എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി എൻ. സിറാജ് സ്വാഗതം പറഞ്ഞു. ചെയർമാൻ എൻ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജോയൻറ് കൺവീനർ എം.പി. അജ്മൽ വാർഷിക റിപ്പോർട്ടും അസിസ്റ്റന്റ് ട്രഷറർ എം. ഹിഷാം സാമ്പത്തിക റിപ്പോർട്ടും പ്രോജക്ട് കോഓഡിനേറ്റർ ടി. അൻവർ പ്രോജക്ട് റിപ്പോർട്ടും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

