Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. പി.വി. ചെറിയാന്റെ...

ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം അനുശോചിച്ചു

text_fields
bookmark_border
ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം അനുശോചിച്ചു
cancel

മനാമ: ഡോ. പി.വി ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ച് ഗ്ലോബൽ തിക്കോടിയൻസ് ഫോറം. കഴിഞ്ഞ ദിവസം നടന്ന ജി.ടി.എഫ് എക്സിക്യൂട്ടീവ് യോഗത്തിലാണ് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. ജി.ടി.എഫിന്റെ നിരവധി പരിപാടികളിൽ അതിഥിയായി പങ്കെടുത്ത ഡോ. ചെറിയാന്റെ ഉപദേശ നിർദ്ദേശങ്ങൾ സംഘടനക്ക് എന്നും കരുത്തുപകരുന്നതായിരുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് പ്രജീഷ് തിക്കോടി അനുസ്മരിച്ചു.

ഇബ്രാഹിം തിക്കോടി അനുശോചന സന്ദേശം വായിച്ചു. അഫ്സൽ കളപ്പുരയിൽ, രാധാകൃഷ്ണൻ എ കെ, മജീദ് തണൽ, സത്യൻ പി.ടി, ചന്ദ്രൻ സി, സാജിദ്, സോമൻ, ജയേഷ്, ബിജു എൻ, ഗോപി പി കെ, ബൈജു, അഫ്സ റഹ്മാൻ, രഞ്ജി സത്യൻ, ഹസൂറ അഫ്സൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജനറൽ സെക്രട്ടറി ഷിനിത് തിക്കോടി സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Global Thikodians Forum mourns the passing of Dr. P.V. Cherian
Next Story