അറബ് സൈബർ സുരക്ഷ ഉച്ചകോടിയിൽ ആഗോള പ്രതിനിധികൾ പങ്കെടുക്കും
text_fieldsമനാമ: അറബ് സൈബർ സുരക്ഷ ഉച്ചകോടിയിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ഡിസംബർ ആറു മുതൽ എട്ടു വരെയാണ് ഉച്ചകോടി നടക്കുന്നത്.
ആപ്പിൾ കമ്പനിയിൽനിന്നുള്ള സ്റ്റീവ് വസൻയാക്, നെറ്റ്ഫ്ലിക്സ് കമ്പനിയുടെ മാർക് റാൻഡോൾഫ്, യു.എ.ഇ സൈബർ സുരക്ഷ സമിതി ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി തുടങ്ങിയ പ്രമുഖർ ഇതിൽ പ്രഭാഷണം നടത്തും.
മേഖലയിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ആകർഷിക്കുന്ന തരത്തിലുള്ള വിഷയങ്ങളാണ് ഉച്ചകോടി ചർച്ചചെയ്യുക. സർക്കാറിനും വ്യവസായ മേഖലയിലുള്ളവർക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികളും അവതരിപ്പിക്കപ്പെടും. മെസ്സി ഫ്രാങ്ക്ഫുർട്ടിന് കീഴിൽ എക്സിബിഷൻ വേൾഡിലാണ് സമ്മിറ്റ് നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.