ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ‘ദീപ്തം 2K25’ 2025
text_fieldsഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ‘ദീപ്തം 2K25” 2025 പരിപാടിയിൽനിന്ന്
മനാമ: ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ ‘ദീപ്തം 2K25’ 2025 ആഘോഷിച്ചു. പ്രസിഡന്റ് ജാബിർ വൈദ്യരകത്തിന്റെ അധ്യക്ഷതയിൽ മുൻ പ്രവാസി കമീഷൻ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. 2022-23 വർഷത്തെ സേവാ പുരസ്കാരം വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അൻവർ ശൂരനാടിന് സുബൈർ കണ്ണൂരും 2024-25 വർഷത്തെ സേവാ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനായ മജീദ് തണലിന് പ്രസിഡന്റ് ജാബിർ വൈദ്യരകത്തും നൽകി ആദരിച്ചു.
സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഫ്രാൻസിസ് കൈതാരത്ത് ആശംസയും ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും പ്രോഗ്രാം കൺവീനർ സിയാദ് ബഷീർ നന്ദിയും പറഞ്ഞു. പ്രസ്തുത ചടങ്ങിൽ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗ്രൂപ്പിലെ അംഗങ്ങളായ അരുൺ പ്രകാശ്, പ്രജീഷ് തിക്കോടി, രമേശൻ വെള്ളികുളങ്ങര, ശിഹാബ് അലി താന, റഫീക്ക് ധർമടം, ഹഫ്സ എ റഹ്മാൻ, ഗോപി പി.കെ, മുഹമ്മദലി ആയഞ്ചേരി, മുഹമ്മദലി കാപ്പാട്, ജോജിഷ് മേപ്പയ്യൂർ, ചന്ദ്രൻ ചെറിയാണ്ടി, അജിത് കുമാർ കൃഷ്ണഗിരി, റോഷ്നാര അഫ്സൽ, ഇബ്രാഹിം വയനാട് എന്നിവർക്ക് മൊമന്റോ നൽകി ആദരിച്ചു.
38 വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ജോസ് മാത്യുവിന് പരിപാടിയിൽ യാത്രയയപ്പ് നൽകി. ബി.എം.സി അധ്യാപകരും ബഹ്റൈനിലെ പ്രശസ്തരായ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച മനോഹരമായ കലാവിരുന്നുകൾ പരിപാടിക്ക് പ്രത്യേക മികവ് നൽകി.
കലാപരിപാടികൾ, സൗഹൃദ സംഭാഷണങ്ങൾ, മ്യൂസിക് വിരുന്ന് തുടങ്ങിയവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ പേർക്കും സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിക്കുകയും ചെയ്തു. പ്രോഗ്രാമിന് ജി.എൻ.ആർ. ഐയിലെ എക്സിക്യൂട്ടിവ് അംഗങ്ങൾ, മെംബർമാർ, ലേഡീസ് വിങ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകുകയും അവതാരകനായ രാജീവ് കെ.പി കാര്യപരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

