ഗ്ലോബൽ എൻ.ആർ.ഐ കുടുംബസംഗമം നടത്തി
text_fieldsമനാമ: ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസ്സോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഹമല ഗാർഡനിൽ വെച്ച് സ്വിമ്മിംഗ് പൂൾ പാർട്ടിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് ജാബിർ വൈദ്യരകത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ദീപക് തണൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അരുൺ പ്രകാശ് ആശംസകളും നേർന്നു. ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും ട്രഷറർ വിജോയ് വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദീപക് തണലിന് അസ്സോസിയേഷൻ പ്രസിഡന്‍റ് ജാബിർ വൈദ്യരകത്ത് ഉപഹാരം കൈമാറി. കൂടാതെ, സംഘടനയുടെ "ദീപ്തം 2K25 "പ്രോഗ്രാം കൺവീനർ സിയാദ് ബഷീർ, എക്സിക്യുട്ടീവ് അംഗങ്ങളായ ഉമർ സിദ്ദിക്ക്, ഫിജോ ജോൺസൻ, ഡാർവിൻ, രതീഷ് എം ചക്കരക്കല്ല് എന്നിവർക്ക് ചടങ്ങിൽ വെച്ച് മൊമന്‍റോ നൽകി. ഷീജ അബ്ദുറഹിമാൻ ശൂരനാട്, സാജിദ് എം സി പെരുമാൾപുരം, മെഹബൂബ് പാഷ നന്തി, സജി സഹദേവൻ, മധു ആയഞ്ചേരി എന്നിവരെ പൊന്നാട നൽകിയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

