വയനാടിന് കൈത്താങ്ങ്; ബഹ്റൈൻ നവകേരള ഒരു വീട് നിർമിച്ച് നൽകും
text_fieldsബഹ്റൈൻ നവകേരള ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച അനുശോചനയോഗം
മനാമ: വയനാട് മഹാദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും പ്രയാസമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം അറിയിക്കാനുമായി ബഹ്റൈൻ നവകേരള ഇന്ത്യൻ ക്ലബിൽ യോഗം സംഘടിപ്പിച്ചു.പ്രസിഡന്റ് എൻ.കെ. ജയൻ അധ്യക്ഷത വഹിച്ചു. കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു.
ദുരന്ത ബാധിതർക്കൊരു കൈത്താങ്ങായി ഒരു ഭവനം നിർമിച്ചു നൽകാനുള്ള തീരുമാനം പ്രസിഡന്റ് യോഗത്തെ അറിയിച്ചു. നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജോ. സെക്രട്ടറി എം.സി. പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ ദാസ് നന്ദിയും പറഞ്ഞു.

