‘ജിയോ സയൻസ് 2018’ തുടങ്ങി
text_fieldsമനാമ: 13 ാം മിഡിൽ ഇൗസ്റ്റ് ജിയോളജിക്കൽ സയൻസ് കോൺഫറൻസ് ( ‘ജിയോസയണ്‍സ് 2018) ബഹ്‌റൈനില്‍ ആരംഭിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം അദ്ദേഹത്തിെൻറ അഭാവത്തിൽ ഒായിൽ മന്ത്രി മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫയാണ് റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തത്. ഇന്നുമുതൽ എട്ട് വരെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനവും എക്‌സിബിഷനും ഇതിെൻറ ഭാഗമായി നടക്കും.
സമ്മേളനത്തിൽ 50 രാഷ്ട്രങ്ങളില്‍ നിന്നുള്ള 3,500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സാങ്കേതിക മേഖലയില്‍ ഉണര്‍വ് പകരുന്നതിനും ഊര്‍ജ്ജ രംഗത്ത് പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് സമ്മേളനം പ്രത്യേകം ഊന്നല്‍ നല്‍കുന്നത്. ജിയോളജി പഠന മേഖലയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന 420 പ്രഭാഷണങ്ങള്‍ ഇതിലുണ്ടാവും. 19 രാഷ്ട്രങ്ങളില്‍ നിന്നായി 100 ഓളം കമ്പനികള്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനില്‍ പങ്കാളിയാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
