ഗ്ലോബൽ ഹയർ എജുക്കേഷൻ എക്സിബിഷൻ; സെയ്ൻ ബഹ്റൈന് നാലു പുരസ്കാരങ്ങൾ
text_fieldsമനാമ: ഗ്ലോബൽ ഹയർ എജുക്കേഷൻ എക്സിബിഷന്റെ (GHEDEX 2024) രണ്ടാം പതിപ്പിൽ സെയ്ൻ ബഹ്റൈന് നാലു പുരസ്കാരങ്ങൾ. ബഹ്റൈനിൽ നടന്ന പ്രമുഖ വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബൽ ഹയർ എജുക്കേഷൻ എക്സിബിഷന് നൽകിയ പിന്തുണ പരിഗണിച്ചാണ് വിവിധ വിഭാഗങ്ങളിലായി നാല് അവാർഡുകൾ നൽകി ആദരിച്ചത്.
രാജ്യത്തെ പ്രമുഖ ടെലി കമ്യൂണിക്കേഷൻ ദാതാക്കളായ സെയ്ൻ ബഹ്റൈൻ GHEDEX 2024ന്റെ ഡയമണ്ട് സ്പോൺസർ ആയിരുന്നു. വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സെയ്നിന് പുരസ്കാരങ്ങൾ സമ്മാനിച്ചു. കാപിറ്റൽ ഡെവലപ്മെന്റ്, ഹൈബ്രിഡ് വർക്കിങ് സ്ട്രാറ്റജി, വർക്ക് പ്ലേസ് കൾച്ചർ & എംപ്ലോയി വെൽനസ്, ലീഡർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിലുള്ള മികവിനാണ് പുരസ്കാരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.