ജനറൽ ബോഡി യോഗവും മ്യൂസിക്കൽ ബാൻഡ് ‘റിഥം’ ലോഗോ പ്രകാശനവും
text_fieldsഇടപ്പാളയം വാർഷിക ജനറൽ ബോഡി യോഗത്തിൽനിന്ന്
മനാമ: ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ 2026 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം പ്രൗഢഗംഭീരമായി നടന്നു. സംഘടനയുടെ പുതിയ കലാവിഭാഗമായ ‘റിഥം ഇടപ്പാളയം’ മ്യൂസിക് ബാൻഡിന്റെ ഔദ്യോഗിക ലോഗോ പ്രകാശനമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് വിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയന്റ് സെക്രട്ടറി ഹാരിസ് സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറി ഷമീല കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശിവപ്രസാദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ബൈലോ ഭേദഗതികളെക്കുറിച്ചും യോഗത്തിൽ സജീവമായ ചർച്ചകൾ നടന്നു. ചടങ്ങിൽ ‘റിഥം ഇടപ്പാളയം’ മ്യൂസിക് ബാൻഡിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം രക്ഷാധികാരി രാജേഷ് നമ്പ്യാർ നിർവഹിച്ചു.
കിഡ്സ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന വിവിധ നൃത്തപരിപാടികളും റിഥം ഇടപ്പാളയം ടീം അവതരിപ്പിച്ച ഗാനനിശയും ചടങ്ങിന് മാറ്റുകൂട്ടി. കുട്ടികൾക്കായി സംഘടിപ്പിച്ച ന്യൂ ഇയർ കാർഡ് മേക്കിങ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷാഹുൽ കാലടി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

