Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി രാഷ്​ട്രങ്ങള്‍ക്കിടയിൽ മികച്ച സഹകരണം –ഹമദ് രാജാവ് 

text_fields
bookmark_border

മനാമ: ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയിൽ മികച്ച സഹകരണം നിലനിൽക്കുന്നതായി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അസ്സയാനിയെ സഖീര്‍ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തമാക്കുന്നതിന് വിവിധ രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് അസ്സയാനി ഹമദ് രാജാവിനെ സന്ദര്‍ശിക്കാനെത്തിയത്. ഐക്യം സാധ്യമാക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനും ജി.സി.സി സെക്രട്ടേറിയേറ്റി​െൻറ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് ഹമദ് രാജാവ് പറഞ്ഞു. 

ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ജി.സി.സി ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി ചര്‍ച്ച ചെയ്തു. 
അംഗരാഷ്ട്രങ്ങള്‍ക്കിടയിലുള്ള ബന്ധം സുശക്തമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gcc
Next Story