‘രണ്ടു വരകൾ’ കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശനം
text_fieldsറിസ ഫാത്തിമ തറമ്മൽ രചിച്ച 40 കവിതകളുടെ സമാഹാരം പ്രകാശനം ചെയ്യുന്നു
മനാമ: കോഴിക്കോട് സ്വദേശിയും തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമായ റിസ ഫാത്തിമ തറമ്മൽ രചിച്ച 40 കവിതകളുടെ സമാഹാരം ‘രണ്ടു വരകൾ’ കൃതിയുടെ ജി.സി.സി തല ഉദ്ഘാടനം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു.
‘രണ്ടു വരകൾ’ പുസ്തകത്തിന്റെ കവർ
വടകര എം.പി ഷാഫി പറമ്പിലാണ് കൃതി നാട്ടിൽ പ്രകാശനം ചെയ്തിരുന്നത്. ആദ്യ കോപ്പി കവയിത്രിയും, സാമൂഹിക പ്രവർത്തകയും, യൂനിവേഴ്സിറ്റി അധ്യാപികയുമായ ഡോ. ഷെമിലി പി. ജോൺ ഏറ്റുവാങ്ങി. റിസ ഫാത്തിമയുടെ വിദ്യാർഥി ജീവിതത്തെ തൊട്ടുണർത്തിയ അനുഭവ ആശയങ്ങളാണ് കവിതകളിൽ പങ്കുവെക്കുന്നത്. ചടങ്ങിൽ കവയിത്രിയുടെ സഹോദരൻ മുഹമ്മദ് റജാസ്, ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

