Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ...

ബ​ഹ്​​റൈ​ൻ കേ​ന്ദ്ര​മാ​യി ജി.​സി.​സി മാ​ധ്യ​മ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ജി.​സി.​സി മാ​ധ്യ​മ കൂ​ട്ടാ​യ്​​മ യോ​ഗം
cancel
camera_alt

ജി.​സി.​സി മാ​ധ്യ​മ കൂ​ട്ടാ​യ്​​മ യോ​ഗം


മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ന്ദ്ര​മാ​യി ജി.​സി.​സി മാ​ധ്യ​മ കൂ​ട്ടാ​യ്​​മ​ക്ക്​ രൂ​പം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും മീ​ഡി​യ അ​തോ​റി​റ്റി​ക​ളെ​യും അ​സോ​സി​യേ​ഷ​നു​ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​യി മാ​റാ​നാ​ണ്​ ​ഇ​തു​വ​ഴി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

യൂ​നി​യ​ൻ ഓ​ണ​റ​റി ചെ​യ​ർ​മാ​നാ​യി ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ അ​ൽ മാ​ലി​കി​നെ തെ​ര​​ഞ്ഞെ​ടു​ത്തു. യു.​എ.​ഇ ​ജേ​ണ​ലി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ അ​ൽ ഹ​മ്മാ​ദി, ബ​ഹ്​​റൈ​ൻ പ്ര​സ്​ യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ ഈ​സ അ​ശ്ശാ​യി​ജി, ഒ​മാ​ൻ ജേ​ണ​ലി​സ്റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ ഒ​റൈ​മി, ഖ​ത്ത​ർ സെ​ൻ​ട്ര​ൽ പ്ര​സ്​ പ്ര​സി​ഡ​ന്‍റ്​ സ​അ​ദ്​ അ​ൽ റു​മൈ​ഹി, കു​വൈ​ത്ത്​ ജേ​ണ​ലി​സ്റ്റ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ദ്​​നാ​ൻ അ​ൽ റാ​ഷി​ദ്​ എ​ന്നി​വ​രാ​ണ്​ ക​മ്മി​റ്റി​യി​ലു​ള്ള​ത്.

ജി.​സി.​സി പ്ര​സ്​ യൂ​നി​യ​ന്‍റെ ഭ​ര​ണ​ഘ​ട​ന വാ​യി​ച്ച്​ അം​ഗീ​ക​രി​ച്ചു. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മീ​ഡി​യ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​ര​ട​ക്ക​മു​ള്ള​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCBahrain Newsmedia association
News Summary - GCC Media Association formed in Bahrain center
Next Story