Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി ഏകീകരണം ശക്തിപ്പെടുത്തണം- ബഹ്‌റൈൻ കിരീടാവകാശി

text_fields
bookmark_border
ജി.സി.സി സെക്രട്ടറി ജനറലും കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
ജി.സി.സി ഏകീകരണം ശക്തിപ്പെടുത്തണം- ബഹ്‌റൈൻ കിരീടാവകാശി
cancel
camera_alt

ജി.സി.സി സെക്രട്ടറി ജനറലും കിരീടാവകാശിയും

കൂടിക്കാഴ്ചക്കിടെ

മനാമ: ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് Eൽ ഖലീഫ വ്യക്തമാക്കി. റിഫ കൊട്ടാരത്തിൽ വെച്ച് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയെ സ്വീകരിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജാവായ ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യവും ഏകോപനവും ശക്തിപ്പെടുത്തുന്നതിൽ ബഹ്‌റൈൻ പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിലിന്റെ അടിയന്തര ഉച്ചകോടിയുടെ തീരുമാനങ്ങളുടെ പുരോഗതി സെക്രട്ടറി ജനറൽ കിരീടാവകാശിയോട് വിശദീകരിച്ചു. പ്രാദേശിക സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയ്ക്കായി സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ജി.സി.സി നേതാക്കളുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും പ്രിൻസ് സൽമാൻ നിർദ്ദേശം നൽകി.

ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തെയും പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബഹ്‌റൈൻ നൽകുന്ന പിന്തുണയെയും സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ കോർട്ട് മിനിസ്റ്റർ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി, ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GCC integration must be strengthened - bahrain Crown Prince
Next Story