‘എഫ്​.സി കേരള’യുടെ ജി.സി.സി കപ്പ്​  മത്​സരങ്ങൾ മാർച്ച്​ 21 മുതൽ

08:31 AM
13/03/2018

മനാമ: ‘എഫ്​.സി കേരള’ ബഹ്​റൈനിൽ ആദ്യമായി സംഘടിപ്പിക്കുന്ന ‘ജി.സി.സി കപ്പ്​ 2018’ മാർച്ച്​ 21 മുതൽ 24 വരെ അൽ അഹ്​ലി സ്​റ്റേഡിയത്തിൽ വൈകിട്ട്​ ഏഴ്​ മുതൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്​ ആദ്യമായാണ്​ മറ്റുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നും ടീമുകളെ സംഘടിപ്പിച്ച്​ ഒരു ടൂർണ്ണമ​​െൻറ്​ നടത്തുന്നതെന്ന്​ എഫ്​.സി കേരള പ്രസിഡൻറ്​ പ്രസിഡൻറ്​ നിസാർ ഉസ്​മാൻ പറഞ്ഞു. ബഹ്​റൈനിൽ നിന്നുള്ള 15 ടീമുകളും സൗദിയിൽ നിന്നുള്ള ഒരു ടീമിനെയും ഉൾപ്പെടുത്തിയാണ്​ ടൂർണ്ണമ​​െൻറ്​ നടത്ത​ുന്നത്​. ടൂർണ്ണമ​​െൻറിൽ ലാഭം വരുന്ന തുക ബഹ്​റൈനിൽ അടുത്തിടെ നിര്യതനായ ടൈറ്റാനിയം തിലക​​​െൻറ കുടുംബാംഗങ്ങൾക്ക്​ നൽകും. വാർത്താസമ്മേളനത്തിൽ അൻസൽ കൊച്ചൂടി, നിസാർ ഫഹദാൻ, അഷ്​റഫ്​ കക്കണ്ടി, ഫൈസൽ ഇസ്​മായിൽ, ഷാജഹാൻ, ലത്തീഫ്​, സക്കറിയ, സിയാദ്​, അലി, റഷീദ്​ എന്നിവർ സംബന്​ധിച്ചു. 
 

Loading...
COMMENTS